അക്രമത്തിന് പ്രചോദനം സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനകള്‍: ബിജെപി

Monday 19 September 2016 10:14 pm IST

മമ്പറം: ജില്ലയെ കലാപബാധിത പ്രദ്ദേശമായി നിലനിര്‍ത്താനുള്ള ശ്രമമാണ് സിപിഎം ജില്ല സെക്രട്ടറി നടത്തികെണ്ടിരിക്കുന്ന തെന്നും അടിക്കടിയായുള്ള ജയരാജന്റെ പ്രസ്താവനകളാണ് സിപിഎം പ്രവര്‍ത്തകര്‍ക്ക് അക്രമത്തിനുള്ള പ്രചോദനമാകുന്നതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് പറഞ്ഞു പിണറായി ചേരിക്കലില്‍ ബോംബേറ് ഉണ്ടായ ബിജെപി പ്രവര്‍ത്തകന്‍ ജിതേഷിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കയായിരുന്നു അദ്ദേഹം ജില്ലയിലെമ്പാടും ഇതര രാഷ്ടീയപാര്‍ട്ടി പ്രവര്‍ത്തകരെ സിപിഎം നിരന്തരമായി വേട്ടയാടുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ അര്‍ദ്ധരാത്രിയില്‍ പിണറായി ചേരിക്കലും പാനൂര്‍ ചെറുപറമ്പിലും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമമുണ്ടായത്. അക്രമികളെ നിലക്കുനിര്‍ത്താന്‍ സിപിഎം നേതൃത്വവും അക്രമികള്‍ക്കെതിരെ കര്‍ശനനടപടിയെടുക്കാന്‍ പോലീസ് അധികാരികളും തയ്യാറാവണമെന്നുമെന്നും സത്യപ്രകാശ് ആവശ്യപെട്ടു. ബിജെപി നേതാക്കളായ ആര്‍.കെ.ഗിരിധരന്‍, പി.ആര്‍.രാജന്‍, കെ.പി.ഹരീഷ് ബാബു, എ.ജിനചന്ദ്രന്‍, എ.അനില്‍കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.