കണ്ണൂര്‍: ശ്രീഭക്തിസംവര്ദ്ധിനിയോഗത്തിന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 21ന് ശ്രീനാരായണഗുരുവിന്റെ മഹാസമാധി ദിനാചരണം വിവിധ പരിപാടികളോടെ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തില്‍ നടക്കും. രാവിലെ ഏഴ് മണി മുതല്‍ അഖണ്ഡനാമ ജപം, വൈകിട്ട് പ്രത്യേക പൂജയും സമൂഹപ്രാര്‍ത്ഥനയും നടക്കും.
മഹാകാവി കുമാരനാശാന് സ്മാരക ലൈബ്രറി ആന്റ് റിസര്‍ച്ച് സെന്ററിന്റെ വാര്‍ഷികാഘോഷങ്ങളും ഇതോടൊപ്പം നടക്കും. മഹാകവി കുമാരനാശാനും ശ്രീനാരായണ ഗുരുവും എന്ന വിഷയത്തില്‍ ഡോ. വിജയന് ചാലോടിന്റെ പ്രഭാഷണവുമുണ്ടാകും. യോഗം പ്രസിഡന്റ് കെ.പി. ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: