വേങ്ങാട്: കനാല്‍ക്കര യുവ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഓണാഘോഷ പരിപാടികള്‍ പരിസ്ഥിതി പ്രവര്‍ത്തകനും വിഷന്‍ ഗ്രീന്‍ എര്‍ത്ത് മൂവ്മെന്റ് സൊസൈറ്റി സ്ഥാപകനുമായ രാജന് വേങ്ങാട് ഉദ്ഘാടനം ചെയ്തു. മികച്ച തെയ്യം കലാകാരന് കുഞ്ഞിക്കണ്ണന് പെരുവണ്ണാനെയും എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ആദരിച്ചു. കോളയാട് ദൈവദാന്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്ക് ഓണസദ്യയും ഓണക്കോടിയും നല്കി. ചടങ്ങില്‍ എം.കെ.ബിജില്‍ അദ്ധ്യക്ഷത വഹിച്ചു. സി.ലിജേഷ്, പി.ശ്രീജേഷ്, നിഖില്‍ അളോക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. സി.ബൈജു സ്വാഗതവും ഒ.മനോജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: