തലശ്ശേരി: സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച് ഗുരുതരമായി പരിക്കേറ്റ് തലശ്ശേരി ടെലി ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന ബിഎംഎസ് തലശ്ശേരി മേഖലാ സെക്രട്ടറി കെ.രമേശനെ ബിജെപി ദേശീയ ഓര്‍ഗ്ഗനൈസിങ്ങ് സഹ സെക്രട്ടറി അരവിന്ദാക്ഷമേനോന്‍ സന്ദര്‍ശിച്ചു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, ബിജെപി തലശ്ശേരി മണ്ഡലം വൈസ് പ്രസിഡണ്ട് കെ.കെ.പ്രേമന്, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് സ്മിത ജയമോഹന് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: