പയ്യന്നൂര്‍: പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി വളപ്പില്‍ സിപിഎം ക്രിമിനലുകള്‍ ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു. കുഞ്ഞിമംഗലം പാണച്ചിറമ്മലിലെ മനോജിനെയാണ് കെ.മുകുന്ദന്, എം.വി.അശോകന് മധു.പി വി. എന്നീ സിപിഎമ്മുകാരുടെ നേതൃത്വത്തില്‍ അമ്പതിലധികം പേരടങ്ങുന്ന സംഘം കോടതി വളപ്പില്‍ അക്രമിച്ചത്. ഒരു സ്വകാര്യ കേസ്സില്‍ കോടതിയില്‍ ഹാജരാകാനെത്തിയതായിരുന്നു മനോജ്. മനോജ് കോടതിയിലെത്തിയ സമയത്ത് അന്നൂര്‍ സി.കെ.രാമചന്ദ്രന് വധക്കേസ്സിലെ പ്രതികളായ റഹ്നേജ്, നിഷാദ് എന്നിവര്‍ കോടതിയില്‍ കീഴടങ്ങാനെത്തിയിരുന്നു. ഇവരുടെ കൂടെയെത്തിയ സിപിഎം സംഘമാണ് മനോജിനെ അക്രമിച്ചത്. കോടതി വളപ്പില്‍ നടന്ന അക്രമത്തെക്കുറിച്ച് മജിസ്ട്രേറ്റിനോട് പരാതി പറഞ്ഞശേഷം പോലീസ് ബന്തവസ്സിലാണ് കോടതിയില്‍ നിന്ന് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: