തലശ്ശേരി: ധര്‍മ്മടം ബേസിക് യുപി സ്കൂള്‍ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചെസ്സ് മത്സരം ദേശീയതാരം ഇ.ഷീന, ദേശീയ ജൂനിയര്‍ താരം ഇ.ടി.സ്വരൂപക്ക് കരുക്കള്‍ നീക്കിക്കൊടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. സി.മോഹനന് അധ്യക്ഷത വഹിച്ചു. അസോസിയേഷന് ജില്ലാ സെക്രട്ടറി വി.വി.ബാലറാം, പി.വി.പ്രദീപന്, കെ.സുബൈര്‍, സി.ഭാസ്കരന്, ഹെഡ്മിസ്ട്രസ് ആര്.സി.പി.സല്‍മ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: