ഒഡീഷ മന്ത്രിയെ കസേരയെറിഞ്ഞു

Monday 19 September 2016 10:41 pm IST

  പുരി: നവീന്‍ പട്‌നായ്ക് സര്‍ക്കാരിലെ മന്ത്രി സഞ്ജയ് ദാസ് ബര്‍മയെ വിദ്യാര്‍ത്ഥികള്‍ കസേരയെറിഞ്ഞു. സ്വന്തം മണ്ഡലം ബ്രഹ്മഗിരിയിലെ അലാര്‍നാഥ് വൊക്കേഷണല്‍ കോളജിന്റെ ചടങ്ങില്‍ വേദിയിലെത്തിയപ്പോഴായിരുന്നു സംഭവം. കാരണം വ്യക്തമല്ല. രാഷ്ട്രീയമാണ് കാരണമെന്നും കോണ്‍ഗ്രസ് അനുകൂല വിദ്യാര്‍ത്ഥി സംഘടനയാണ് പിന്നിലെന്നും മന്ത്രി ആരോപിച്ചു. മന്ത്രി സ്ഥലം വിട്ടയുടന്‍ ബിജു ജനതാദള്‍ അനുകൂലികള്‍ വേദി തകര്‍ത്തു. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റമുട്ടി. ചിലര്‍ക്ക് പരിക്കുണ്ട്. കഴിഞ്ഞയാഴ്ച കൃഷിമന്ത്രി പ്രദീപ്കുമാര്‍ മഹാരഥിയുടെ കാറിന് ബോലാംഗീറില്‍ ചീമുട്ടയെറിഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.