അലിഗഢ്: കശ്മീര്‍ വിദ്യാര്‍ത്ഥിയെ അലിഗഢ് മുസ്ലിം സര്‍വകലാശാല പുറത്താക്കി. ഉറിയിലെ ഭീകരാക്രമണത്തില്‍ ദേശവിരുദ്ധമായി ഫേസ്ബുക്കില്‍ എഴുതിയതാണ് കാരണം.
ഓര്‍ഗാനിക് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദ പഠനം നടത്തുന്ന മുദാസര്‍ യൂസഫിനെയാണ് പുറത്താക്കിയത്. വികാരപരമായി പ്രതികരിച്ചതിന് മുദാസര്‍ വൈസ് ചാന്‍സലറോട് മാപ്പ് പറഞ്ഞു.
എങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇയാളെ പുറത്താക്കാന്‍ സര്‍വകലാശാല തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: