ധീരജവാന്മാര്‍ക്ക് കായിക ലോകത്തിന്റെ പിന്തുണ

Monday 19 September 2016 10:56 pm IST

ന്യൂദല്‍ഹി: ഉറിയില്‍ സൈനിക കേന്ദ്രത്തിനു നേരെ പാക് ഭീകരര്‍ നടത്തിയ ആക്രമണത്തെ കായിക രംഗത്തെ പ്രമുഖര്‍ അപലപിച്ചു. സംഭവത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഉറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങളാണ് മനസ്സില്‍ നിറച്ചതെന്ന് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പറഞ്ഞു. ആക്രമണം അങ്ങേയറ്റം വേദനാജനകമെന്നും യുദ്ധമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതാവാമെന്നുമാണ് ബോക്‌സര്‍ വിജേന്ദര്‍ സിങ് പ്രതികരിച്ചത്. മരിച്ച സൈനികരുടെ കുടുംബത്തെ അദ്ദേഹം അനുശോചനമറിയിച്ചു. ഹൃദയഭേദകമെന്ന് സംഭവത്തെ വിശേഷിപ്പിച്ച മുന്‍ ക്രിക്കറ്റര്‍ വീരേന്ദര്‍ സെവാഗ് ഭീകരതയ്ക്ക് തക്കതായ മറുപടി നല്‍കണമെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.