കൊച്ചി: ഇന്ത്യന്‍ പത്രപ്രവര്‍ത്തക ഫെഡറേഷന്റെ (ഐഎഫ്ഡബ്യുജെ) 71-ാമത് നാഷണല്‍ കൗണ്‍സില്‍ സപ്തംബര്‍ 23 മുതല്‍ 26 വരെ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ നടക്കും. ഹോട്ടല്‍ ജവഹര്‍ നിവാസ് പാലസില്‍ 24 ന് രാവിലെ 11 ന് രാജസ്ഥാന് മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഐഎഫ്ഡബ്യുജെ പ്രസിഡന്റ് കെ. വിക്രം റാവു ആദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറല്‍ എച്ച്.ബി. മദന്ഗൗഡ റിപ്പോര്‍ട്ട് അവതരിപ്പിക്കും. നാലുദിവസത്തെ സമ്മേളനം പത്രപ്രവര്‍ത്തക സംരക്ഷണ ബില്‍, മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പെരുമാറ്റച്ചട്ടം എന്നിവ ചര്‍ച്ച ചെയ്യും.
27 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 700-ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഐഎഫ്ഡബ്യുജെ വൈസ് പ്രസിഡന്റ് എസ്. സുധീശന്‍ അറിയിച്ചു.സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം – കേരള, സംസ്ഥാന പ്രസിഡന്റ് നടുവട്ടം സത്യശീലന്, ജനറല്‍ സെക്രട്ടറി എ. മാധവന് എന്നിവരുടെ നേതൃത്വത്തില്‍ 25 അംഗ സംഘം കേരളത്തില്‍ നിന്ന് സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: