കൊച്ചി: കുട്ടികളുടെ പ്രിയ കഥാപാത്രങ്ങളായ മോട്ടുപത്ലു വെള്ളിത്തിരയിലെത്തുന്നു. വയാകോം 18 മോഷന്‍ പിക്ച്ചേഴ്സ് ഇന്ത്യയില്‍ നിര്‍മിച്ച പ്രഥമ 3 ഡി സ്റ്റീരിയോസ്കോപിക് അനിമേറ്റഡ് ചലച്ചിത്രമായ മോട്ടുപത്ലു ഒക്ടോബര്‍ 14 ന് തീയറ്ററുകളിലെത്തും.
എം എസ് ധോണിയുടെ ജീവിത കഥ പറയുന്ന, ധോണി-ദ അണ്‍റ്റോള്‍ഡ് സ്റ്റോറിയില്‍ ധോണിയായി അഭിനയിക്കുന്ന സുശാന്ത് സിംഗ് രജപുത് ചിത്രത്തിന്റെ ട്രെയ്ലര് പ്രകാശനം ചെയ്തു.
ദേശീയ അവാര്‍ഡ് ജേതാക്കളായ വിശാല്‍ ഭരദ്വാജും ഗുല്‍സാറും ചേര്‍ന്നൊരുക്കിയ ട്രാക്കിലാണ് പ്രശസ്ത ഗായകന് സുഖ്വിന്ദര് സിംഗ് ശബ്ദം പകര്‍ന്നിരിക്കുന്നത്. സംവിധാനം: സുഹാസ് കാദവ്, തിരക്കഥ സംഭാഷണം: നിരജ് വിക്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: