മോസ്കോ: റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയായ ഡ്യൂമയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് പുടിന് നേതൃത്വം നല്കുന്ന യുണൈറ്റഡ് റഷ്യാ പാര്‍ട്ടിക്ക് വന്‍ വിജയം. 90 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ 54.2 ശതമാനം വോട്ട് നേടി യുണൈറ്റഡ് റഷ്യാ പാര്‍ട്ടി വിജയം ഉറപ്പിച്ചു.
ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 13.3 ശതമാനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 13.5, റഷ്യാ പാര്‍ട്ടി 6.2 എന്നിങ്ങനെ വോട്ട് നേടി. കഴിഞ്ഞ 17 വര്‍ഷമായി പ്രസിഡന്റ് അല്ലെങ്കില്‍ പ്രധാനമന്ത്രി എന്നീ നിലകളില്‍ പുടിന് അധികാരത്തിലുണ്ടായിരുന്നു. ഇപ്പോഴത്തെ വിജയം 2018ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പുടിന് കരുത്തേകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: