വിഴിഞ്ഞം: കഴക്കൂട്ടം ബൈപ്പാസില്‍ തിരുവല്ലത്തിന് സമീപം വാഴമുട്ടത്ത് ഹെല്‍മറ്റ് പരിശോധനയ്ക്കിടെ എസ്ഐയെ ബൈക്കിടിപ്പിച്ചു. നന്ദാവനം ക്യാമ്പിലെ റിസര്‍വ് ഇന്‍സ്പെക്ടര്‍ വിഴിഞ്ഞം പുന്നക്കുളം തെങ്കവിള സ്വദേശി ബഥേല്‍ വീട്ടില്‍ സതീഷ്കുമാറിനാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റത്. ബൈക്കില്‍ സഞ്ചരിച്ച വെട്ടുകാട് സ്വദേശികളായ മുഹമ്മദ് നൗഫി (20), ഷിബു (23) എന്നിവര്‍ക്കും പരിക്കേറ്റു.
ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ ബൈപ്പാസില്‍ വാഴമുട്ടം ഹൈസ്കൂളിനു സമീപത്തായിരുന്നു സംഭവം. പോലീസ് കൈകാണിച്ചെങ്കിലും ബൈക്ക് നിര്‍ത്തിയില്ല. തടയാന്‍ ശ്രമിക്കുന്നതിനിടെ എസ്ഐയുടെ ദേഹത്തേക്ക് ഇടിച്ചുകയറി. എസ്ഐ റോഡില്‍ തലയടിച്ചുവീണു. ബൈക്കില്‍ സഞ്ചരിച്ചവരും റോഡില്‍ വീണു. എസ്ഐ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ബൈക്കില്‍ സഞ്ചരിച്ചവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: