തിരുവനന്തപുരം: ഇന്ന് ഇടതുമുന്നണി യോഗം ചേരും. യോഗത്തില്‍ മദ്യനയവും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ ഭേദഗതിയും പ്രധാന ചര്‍ച്ചയാകും.
യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തില്‍ തിരുത്തല്‍ വരുത്തണമെന്ന ആവശ്യം സിപിഎം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.
ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഔട്ട്ലറ്റുകള് കുറയ്ക്കണമെന്ന നയത്തില്‍ മാറ്റം വരുത്തണമെന്നു സിപിഎമ്മില്‍ തീരുമാനമായിട്ടുണ്ട്.
ഇതേകുറിച്ചും ഇടതു മുന്നണി യോഗം ചര്‍ച്ച ചെയ്യും.മദ്യ നയത്തില്‍ മാറ്റം വരുത്തുമ്പോള്‍ ഉണ്ടാകാനിടയുള്ള എതിര്‍പ്പുകള്‍ എങ്ങനെ നേരിടണമെന്ന കാര്യവും ചര്‍ച്ചയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: