കോട്ടയം: ആതുരസേവാ സംഘത്തിന്റെ 2016-17 വാര്‍ഷിക ബജറ്റിന് അംഗീകാരമായി. പതിനാല്കോടി അറുപതിയൊന്ന് ലക്ഷത്തിഎണ്പത്തിയൊന്പതിനായിരം രൂപ വരവും പതിനാല്കോടി എണ്‍പത്തിയെട്ട് ലക്ഷത്തിഎഴുപത്തിയാറായിരം രൂപ ചെലവും വരുന്നതാണ് ബജറ്റ്. പ്രസിഡന്റ് പി. ഗോപാലകൃഷ്ണന് നായര്‍ അധ്യക്ഷതവഹിച്ച സമ്മേളനത്തില്‍ സെക്രട്ടറി ഡോ. ഇ.കെ വിജയകുമാര്‍ ബജറ്റ് അവതരിപ്പിച്ചു.
എറണാകുളം വൈറ്റിലയില്‍ പുതിയതായി വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ ആരംഭിക്കാനും കുരട്ടിമല ആതുരാശ്രമത്തില്‍ അഗ്രികള്‍ച്ചറല്‍ ഫാം തുടങ്ങുന്നതിനും, വൈക്കം നാനാടത്ത് സ്വാമി ആതുരദാസ് മെമ്മോറിയല്‍ ഓഡിറ്റോറിയം നിര്‍മ്മിക്കുന്നതിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ‘അക്ഷയനിധി’ രൂപീകരിക്കുന്നതിനും ബജറ്റില്‍ തുക വകയിരുത്തി. അഡ്വ. എം.പി ഗോവിന്ദന് നായര്‍, ട്രഷറര്‍ അഡ്വ. എ. ജയചന്ദ്രന്, ജോയിന്റ് സെക്രട്ടറി ഡോ.എസ് മാധവന് നായര്‍, ഡോ. സി.സി തോമസ്, ഡോ. ടി.ലക്ഷ്മിക്കുട്ടിയമ്മ തുടങ്ങിയവര്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: