കോഴിക്കോട്: ആരോഗ്യകരമായ സാമൂഹ്യ ജീവിതത്തില്‍ ക്ഷേത്രവും ക്ഷേത്ര സംസ്കാരവും വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ആര്‍എസ്എസ് പ്രാന്തീയ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.പി. രാധാകൃഷ്ണന്.
ക്ഷേത്ര സംരക്ഷണ സമിതി സുവര്‍ണ ജൂബിലി സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിചാരസന്ധ്യയില് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുന്‍പ് കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍ ഇടിഞ്ഞുപൊളിഞ്ഞ ക്ഷേത്രങ്ങളുണ്ടായിരുന്നുവെങ്കില് ഇന്ന് അവ ജീര്‍ണോദ്ധാരണം നടത്തി ആയിരക്കണക്കിന് വിശ്വാസികള്‍ എത്തിക്കൊണ്ടിരിക്കുന്നു. ഹൈന്ദവ വിശ്വാസികള്‍ക്കിടയില്‍ ഉണര്‍വും ഉന്മേഷവും വര്‍ദ്ധിക്കുന്നു.
ഡോ. എ. ത്യാഗരാജന് അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ചിന്മയ മിഷനിലെ ബ്രഹ്മചാരി മുകുന്ദചൈതന്യ ഉദ്ഘാടനം ചെയ്തു. അദ്ധ്യാത്മികാചാര്യന്‍ എ.കെ.ബി. നായര്‍, സ്വമി അയ്യപ്പദാസ് എന്നിവര്‍ പങ്കെടുത്തു. ഡോ.കെ.എം. പ്രിയദര്ശന്ലാല് സ്വാഗതവും മിനി ഹരിദാസ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: