ശ്രീനഗര്‍: കശ്മീരിലെ ഹന്ദ്വാരയില് തിങ്കളാഴ്ച രാത്രി പോലീസ് ഔട്ട്പോസ്റ്റിനു നേരെ ആക്രമണം നടത്തിയ ഭീകരരില്‍ ഒരാളെ വധിച്ചു. മറ്റു ഭീകരര്‍ക്കായി പോലീസും സൈന്യവും തെരച്ചില്‍ ശക്തമാക്കി. ആക്രമണത്തില്‍ സൈനികര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഹന്ദ്വാരയിലെ ലാന്‍ഗേറ്റ് പ്രദേശത്തെ പോലീസ് ഔട്ട്പോസ്റ്റിനു നേര്‍ക്കാണ് ഭീകരര്‍ ആക്രമണം നടത്തിയത്. പോലീസ് തിരികെ വെടിവച്ചതിനെ തുടര്‍ന്നു ഭീകരര്‍ ഇരുളില്‍ മറഞ്ഞു. ഉറിയിലെ സൈനിക താവളത്തിനുനേരെ ഭീകരാക്രമണം നടന്ന് ഒരു ദിവസം മാത്രം പിന്നിടുമ്ബോഴാണ് കശ്മീരിനെ ഞെട്ടിച്ച് വീണ്ടും ആക്രമണമുണ്ടായത്.
കശ്മീരിലേക്കു മൂന്നു സംഘം ചാവേര്‍ ഭീകരര്‍ നുഴഞ്ഞു കയറിയതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരു സംഘമാണ് ഹന്ദ്വാരയില് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: