ബിജെപി ദേശീയ സമ്മേളനം: പതാക ജാഥ തവനൂരില്‍ ഉദ്ഘാടനം ചെയ്യും

Tuesday 20 September 2016 11:07 am IST

മലപ്പുറം: കോഴിക്കോട് 23, 24, 25 തിയ്യതികളില്‍ നടക്കുന്ന ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി പതാക ജാഥ, മലപ്പുറം ജില്ലയിലെ കേളപ്പജിയുടെ സമൃതി മണ്ഡപത്തില്‍ നിന്നും, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ജാഥാ നായകന്‍, ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എന്‍.ശിവരാജന് നല്‍കിക്കൊണ്ട് തവനൂരില്‍ രാവിലെ ഒന്‍പത് മണിക്ക് ഉദ്ഘാടനം ചെയ്യും. ബിജെപി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്‍, ജാഥാ കോ-ഓര്‍ഡിനേറ്റര്‍ രവി തേലത്ത് എന്നിവര്‍ നേതൃത്വം നല്‍കും. 10 ന് കുറ്റിപ്പുറം, 11 ന് തിരൂര്‍, 11.30 ന് താനൂര്‍, 12 മണിക്ക് തിരൂരങ്ങാടി, 12.30 ന് യൂണിവേഴ്‌സിറ്റിയിലെ സ്വീകരണത്തിന് ശേഷം കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും. കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര, പന്തീരാങ്കാവ് എന്നീ സ്വീകരണങ്ങള്‍ക്ക് ശേഷം പതാക ജാഥ, കൊടിമരജാഥ, ദീപശിഖാ ജാഥ എന്നിവ അരയിടത്ത്പാലത്ത് സംഗമിച്ച് മുതലക്കുളം മൈതാനത്ത് സമാപിക്കും. മുതലക്കുളത്ത് നടക്കുന്ന സമാപന സമ്മേളനത്തില്‍ സുരേഷ് ഗോപി എംപി പങ്കെടുക്കും. ദീപശിഖാ ജാഥ പഴശ്ശിസമൃതി മണ്ഡപത്തില്‍ നിന്നും ബിജെപി ദേശീയ സമിതി അംഗം സി.കെ.പത്മനാഭന്‍, കൊടിമര ജാഥ കെജിമാരാരുടെ സ്മൃതി മണ്ഡപമായ കണ്ണൂര്‍ പയ്യാമ്പലത്തു നിന്നും ആരംഭിക്കും. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.എസ്.ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.