തെരുവ് നായയുടെ കടിയേറ്റ് രണ്ടു പേര്‍ക്ക് ഗുരുതര പരുക്ക്‌

Tuesday 20 September 2016 11:13 am IST

തിരൂര്‍: തലക്കടത്തൂരില്‍ തെരുവ് നായയുടെ കടിയേറ്റ് കുട്ടിക്കും വൃദ്ധനും ഗുരുതര പരുക്ക്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുറ്റിയത്തില്‍ സലീമിന്റെ മകന്‍ മുഹമ്മദ് ഷാന്‍(6), മുത്താണിക്കാട്ട് ബീരാന്‍കുട്ടി(70) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ഷാനിന്റെ തലക്കും മുഖത്തുമാണ് കടിയേറ്റത്. കുട്ടിയുടെ നിലവിളി കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ നായയില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. അരീക്കാട് യുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഷാന്‍. ഈ സംഭവത്തിനു തൊട്ടു പിന്നാലെയാണ് അയല്‍വാസിയായ ബീരാന്‍കുട്ടിയും ഇതേ നായയുടെ ആക്രമണത്തിന് ഇരയായത്. പള്ളിയിലേക്കിറങ്ങിയ ബീരാന്‍കുട്ടിയെയും വീട്ടു മുറ്റത്ത് വെച്ചായിരുന്നു തെരുവ് നായ കടിച്ചത്. ബീരാന്‍ കുട്ടിയുടെ കൈ കാലുകള്‍ക്കും നെഞ്ചിലും പരുക്കേറ്റു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് കുതറി മാറി നായയില്‍ നിന്നും ബാരാന്‍കുട്ടി രക്ഷപ്പെട്ടത്. നായയുടെ കടിയേറ്റ് ഗുരുതരമായി പരുക്കേറ്റ ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.