കൊല്‍ക്കത്ത: വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്ന് ഗുവാഹത്തിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി. വിമാനം പുറപ്പെടാനിരിക്കെ രാവിലെ 8.20 ഓടെയാണ് എയര്‍ ഇന്ത്യയുടെ ചെക് ഇന്‍ കൗണ്ടറില്‍ ഫോണിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്.
വിമാനത്തില്‍ ബോംബ് വച്ചിട്ടുള്ളതായും എല്‍ 729 വിമാനം 9.30 ഓടെ പൊട്ടി തകരുമെന്നായിരുന്നു സന്ദേശം. ഇതേതുടര്‍ന്നു ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ യാതൊന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥന് പറഞ്ഞു.
വിമാനം സുരക്ഷിത സ്ഥാനത്തേക്കു നീക്കുകയും യാത്രക്കാരെ മാറ്റുകയും ചെയ്ത ശേഷമായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: