ശ്രീനഗര്‍: വ്യോമസേനയുടെ മിഗ്-21 വിമാനം ശ്രീനഗറില്‍ ലാന്‍ഡിംഗിനിടെ തെന്നി നീങ്ങി. പൈലറ്റുമാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
സാങ്കേതികമായ ചെറിയ തകരാര്‍ ശ്രദ്ധയില്‍ പെട്ട പൈലറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കുന്നതിനിടെയാണ് റണ്‍വേയില്‍ നിന്നും തെന്നിനീങ്ങുകയും ടയറുകള്‍ക്ക് തീപിടിക്കുകയും ചെയതത്. എന്നാല്‍ ഫയര്‍സേഫ്റ്റി സര്‍വീസിന്റെ ദ്രുതഗതിയിലുള്ള ഇടപെടല്‍ മൂലം വിമാനം തീപിടിക്കുന്നതില്‍ നിന്ന് ഒഴിവായി.
വിമാനം റണ്‍വെയില്‍ നിന്ന് പുറത്തേക്ക് പോയെങ്കിലും അപകടം ഒന്നും സംഭവിച്ചില്ല. വിമാനത്തിന് കാര്യമായ കേടുപാടില്ലെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ പശ്ചാത്തലത്തില്‍ ശ്രീനഗറില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: