ഷാഡോ പോലീസ് ചമഞ്ഞ യുവാവ് അറസ്റ്റില്‍

Tuesday 20 September 2016 4:30 pm IST

കൊല്ലം: ഷാഡോ പോലീസ് ചമഞ്ഞ് ആളെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു. പട്ടത്താനം ജവഹര്‍നഗര്‍ റോണി ഡെയ്‌ലില്‍ ശ്യാം (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം പുലര്‍ച്ചെ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പള്ളിമുക്ക് സ്വദേശിയായ നിസ്സാര്‍ എന്നയാളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനാണ് അറസ്റ്റുചെയ്തത്. റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷനിലുണ്ടായിരുന്ന ആള്‍ക്കാരോട് ഷാഡോ പോലീസാണെന്ന് സ്വയം പരിചയപ്പെടുത്തിയ ശ്യാം, നിസാറിനെ കാറില്‍ കയറ്റാന്‍ ശ്രമിക്കുതിനിടെ ബഹളമുണ്ടായപ്പോള്‍ സംശയം തോന്നിയ ആള്‍ക്കാര്‍ പോലീസിനെ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പിടികൂടുകയുമായിരുന്നു. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. കൊല്ലം എസിപി ജോര്‍ജ് കോശി, കൊല്ലം ഈസ്റ്റ് സിഐ മഞ്ജുലാല്‍ , ഈസ്റ്റ് എസ്‌ഐ ജയകൃഷ്ണന്‍, അഡീഷണല്‍ എസ്‌ഐമാരായ ശ്രീകുമാര്‍, മോഹനന്‍, എഎസ്‌ഐ കമലാസനന്‍, സിപിഒ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലായിരു അറസ്റ്റ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.