കോട്ടയം: നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മാണി നിയമസഭാ സ്പീക്കര്‍ക്ക് കത്തു നല്കി. തിങ്കളാഴ്ച ആരംഭിക്കുന്ന സമ്മേളനത്തില്‍ പുതിയ ബ്ളോക്ക് ഒരുക്കണമെന്നും ആവശ്യപ്പെട്ടു.
കേരള കോണ്‍ഗ്രസ് നേതാക്കളായ നിയമസഭാ സെക്രട്ടറി അഡ്വ. മോന്‍സ് ജോസഫും ചീഫ് വിപ്പ് റോഷി അഗസ്റ്റിനുമാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് കത്ത് കൈമാറിയത്. ക്രിയാത്മകമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കാനും ജനകീയ വിഷയങ്ങളില്‍ പ്രശ്നാധിഷ്ഠിത നിലപാട് സ്വീകരിക്കാനുംമാണ് പാര്‍ട്ടിയുടെ തീരുമാനം.
ഭാവികാര്യങ്ങള്‍ തീരുമാനിക്കാന്‍ ബുധനാഴ്ച്ച തിരുവനന്തപുരത്ത് പാര്‍ട്ടി ഉന്നതാധികാര യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: