അമ്പലപ്പുഴ: ജന്മഭൂമി വാര്‍ത്ത തുണയായി. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗോശാലയില്‍ ഗോക്കള്‍ക്ക് തീറ്റ ലഭിച്ചുതുടങ്ങി. ജീവനക്കാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് തിരുവോണ നാള് മുതല്‍ ഗോശാലയിലെ അന്‍പതോളം പശുക്കള്‍ പട്ടിണിയിലായ വിവരം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാര്‍ത്തയെ തുടര്‍ന്ന് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ക്ഷേത്രത്തില്‍ എത്തി ഗോശാല സന്ദര്‍ശിക്കുകയും ജീവനക്കാരുമായി ചര്‍ച്ച ചെയ്യുകകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പശുക്കള്‍ക്ക് ഭക്ഷണം നല്കാന് തീരുമാനമാകുകയായിരുന്നു. ഒരേ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ശമ്പളം നല്കുന്നതിലുള്ള വിവേചനമാണ് പണിമുടക്കില്‍ വരെ എത്തിയത്.
ജീവനക്കാരുടെ ശമ്പളത്തിലുള്ള വിവേചനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ഫോണിലൂടെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: