കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലക്ക് കീഴിലുള്ള കോളേജുകളില്‍ 2016-17 വര്‍ഷത്തേക്കുള്ള വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 7 ന് നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം 26 ന് അതത് കോളേജുകളില്‍ പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ സര്‍വ്വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോളേജ് പ്രിന്‍സിപ്പാള്‍മാരും കാമ്പസ് ഡയറക്ടര്‍മാരും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഷെഡ്യൂള്‍ പ്രകാരം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: