തിരുവനന്തപുരം: തിരുവനന്തപുരം ആര്‍മി റിക്രൂട്ടിങ് ഓഫീസ് ഒക്ടോബര്‍ 15 മുതല്‍ 24 വരെ പാങ്ങോട് കുളച്ചല്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന കരസേന റിക്രൂട്ട്മെന്റ് റാലിക്കുള്ള ഓണ്‍ലൈന്‍ റജിസ്ട്രേഷന് സപ്തംബര്‍ 30 വരെ ചെയ്യാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 30നു മുന്‍പ് www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യണം.
രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളുടെ അഡ്മിറ്റ് കാര്‍ഡ് ഒക്ടോബര്‍ അഞ്ചിനു ശേഷം അവരുടെ ഇ-മെയിലില്‍ അയയ്ക്കും. അഡ്മിറ്റ് കാര്‍ഡില്‍ രേഖപ്പെടുത്തിട്ടുള്ള ദിവസം ഉദ്യോഗാര്‍ത്ഥികള്‍ ഹാജരാകണം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് തെക്കന്‍ ജില്ലകളിലുള്ളവര്‍ക്കു വേണ്ടി സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി, സോള്‍ജിയര്‍ ടെക്നിക്കല്‍, സോള്‍ജിയര്‍ നഴ്സിങ് അസ്സിസ്റ്റന്റ്, സോള്‍ജിയര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍കീപ്പര്‍ ടെക്നിക്കല്‍, സോള്‍ജിയര്‍ ട്രേഡസ്മെന്, സോള്‍ജിയര്‍ ടെക്നിക്കല്‍ (നഴ്സിങ് അസിസ്റ്റന്റ്) എന്നീ തസ്തികളിലേക്കാണ് റാലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: