കണ്ണൂര്‍: ശ്രീ ഹനുമാന് ദേവസ്ഥാനമായ സന്മാര്ഗ്ഗദര്ശന സഹോദര ആശ്രമത്തില്‍ നവരാത്രി മഹോത്സവയജ്ഞങ്ങള് ഒക്ടോബര്‍ 2 ന് ആരംഭിച്ച് 12 ന് ഏകാദശി മധ്യാഹ്നപൂജയോടു കൂടി സമാപിക്കും. ഈ ദിവസങ്ങളില്‍ സന്ധ്യക്ക് വിശേഷാല്‍ പൂജകള്‍, നാമാര്‍ച്ചന, നാമജപം, വിവിധ ഭക്തസംഘങ്ങളുടെ ഭജന, കീര്‍ത്തനങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. 9 ന് ദുര്‍ഗ്ഗാഷ്ടമി ദിവസം രാവിലെ ഗ്രന്ഥപൂജ, ആയുധപൂജ, 11 ന് വിജയദശമി ദിനത്തില്‍ രാവിലെ 7 മണിക്ക് വിദ്യാരംഭം, തുടര്‍ന്ന് ഷിര്‍ദ്ദിസായി ബാബയുടെ മഹാസമാധിദിനാചരണം എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: