കോട്ടയം: കശ്മീര്‍-ഉറി അക്രമത്തില്‍ പാകിസ്ഥാനിന്റെ പങ്കില്‍ പ്രതിഷേധിച്ച് ആര്‍എസ്എസ് പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. പാക്ക് പ്രധാനമന്ത്രി നവാസ് ഷെറീഫിന്റെ കോലവും പാക്ക് പതാകയും കത്തിച്ചായിരുന്നു പ്രതിഷേധം. തിരുനക്കര മഹാദേവക്ഷേത്ര മൈതാനിയില്‍നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ഗാന്ധിസ്ക്വയറില്‍ സമാപിച്ചു. യോഗത്തില്‍ പൂര്‍വ്വസൈനിക സേവാപരിഷത്ത് ജില്ലാ പ്രസിഡന്റ് മുന്‍ ക്യാപ്റ്റന്‍ കൃഷ്ണന് കോട്ടയില്‍, മഹിളാ ഐക്യവേദി ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍, കൈപ്പുഴ ഗോപകുമാര്‍, തുരുത്തി ഗോപകുമാര്‍, എം.ഡി. പ്രസാദ്, ബിജെപി ജില്ലാ സെക്രട്ടറിമാരായ എം.വി. ഉണ്ണികൃഷ്ണന്, സി.എന്‍. സുഭാഷ്, ആര്‍എസ്എസ് ജില്ലാ പ്രചാരക് കെ.വി. രാജീവ്, ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് എസ്. ഹരികുമാര്‍, താലൂക്ക് കാര്യവാഹ് എം.എസ്. മനു, എബിവിപി നഗര്‍ സംഘടനാ സെക്രട്ടറി വിനായകന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: