മഡ്ഗാവ്: എഎഫ്സി അണ്ടര്‍ 16 ചാമ്പ്യന്‍ഷിപ്പ് ഫുട്ബോളില്‍ ഇന്ത്യ ഇന്ന് കരുത്തരായ ഇറാനെ നേരിടും.
ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ യുഎഇയോട് തോല്‍ക്കുകയും രണ്ടാം കളിയില്‍ സൗദിയോട് സമനില പാലിക്കുകയും ചെയ്ത ഇന്ത്യയക്ക് ക്വാര്‍ട്ടറില്‍ കടക്കാന്‍ നേരിയ സാധ്യതയേ അവശേഷിക്കുന്നുള്ളൂ. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ലീഡ് നേടിയശേഷം വഴങ്ങിയ ഗോളുകളാണ് ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായത്.
ഇന്ന് ഇറാനെതിരെ മികച്ച മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് നോക്കൗട്ട് ഘട്ടം സ്വപ്നം കാണാന്‍ കഴിയൂ. അതേസമയം ഇറാന് ഒരു സമനില മതി ക്വാര്‍ട്ടറിലെത്താന്‍. മറ്റൊരു മത്സരത്തില്‍ യുഎഇ സൗദി അറേബ്യയുമായി ഏറ്റുമുട്ടും. ഒരു സമനിലയോടെ യുഎഇക്കും ക്വാര്‍ട്ടറിലെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: