നാടും നഗരവും ശ്രീനാരായണ സ്മരണയില്‍ ഗുരുദേവ സമാധിദിനം ഇന്ന്

Tuesday 20 September 2016 10:09 pm IST

കോട്ടയം: ശ്രീനാരായണ ഗുരുദേവന്റെ എണ്‍പത്തിയൊമ്പതാമത് സമാധി ദിനാചരണം ഇന്ന് വിവിധ ഇടങ്ങളില്‍ നടക്കും. ജയന്തിദിനം മുതല്‍ തുടക്കംകുറിച്ച ശ്രീനാരായണ പക്ഷാചരണത്തോടെയാണ് ഇത്തവണത്തെ സമാധിദിനാചരണം എസ്എന്‍ഡിപി സംഘടിപ്പിച്ചിട്ടുള്ളത്. അമയന്നൂര്‍: 49-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖയുടെ മഹാസമാധി ദിനാചരണത്തില്‍ രാവിലെ മുതല്‍ ക്ഷേത്രചടങ്ങുകള്‍, ഉച്ചയ്ക്ക് 1ന് പ്രഭാഷം, 2.30ന് മഹാശാന്തിയാത്ര, 3.30ന് സമാധി പൂജ, മഹാപ്രസാദമൂട്ട് അയ്മനം ശാഖയില്‍ ഇന്ന് ഉച്ചക്ക് 1മുതല്‍ സുലോചന കൃഷ്ണന്‍ നീണ്ടൂര്‍പ്രഭാഷണം നടത്തും. കോട്ടയം ടൗണ്‍ (എ) ശാഖയില്‍ ഇന്ന് രാവിലെ 9 മുതല്‍ ഉപവാസപ്രാര്‍ത്ഥന തുടങ്ങും. ഉച്ചയ്ക്ക് 1ന് ഉപവാസ സമര്‍പ്പണം, തുടര്‍ന്ന് അന്നദാനം. പരിപ്പ് ശാഖയില്‍ ഇന്ന് രാവിലെ മുതല്‍ സമാധിദിനാചരണ ചടങ്ങുകള്‍ ആരംഭിക്കും. ചെങ്ങളം തെക്ക് ശാഖയില്‍ ഇന്ന് രാവിലെ 9ന് ഗുരുദേവ കീര്‍ത്തനാലാപനം, 9.30 മുതല്‍ ഉപവാസ പ്രാര്‍ത്ഥന, 10.30ന് കുമരകം അമൃതസാബു, 12 മുതല്‍ ഗിരിജ മഹേന്ദ്രന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. 2.30ന് സമൂഹപ്രാര്‍ത്ഥന, 3.15ന് അന്നദാനം തുടങ്ങിയവ നടക്കും. പെരുമ്പായിക്കാട് ശാഖയില്‍ 17ന് ആരംഭിച്ച ശ്രീനാരായണപക്ഷാചരണം ഇന്ന് സമാപിക്കും. ഇന്ന് രാവിലെ മുതല്‍ മഹാസമാധി ദിനാചരണ ചടങ്ങുകള്‍ തുടങ്ങും. കൊല്ലാട് ശാഖയില്‍ ഇന്ന് രാവിലെ 6.30ന് മഹാഗുരുപൂജ, 9 മുതല്‍ സമൂഹ ഉപവാസയജ്ഞം, 11ന് പായിപ്ര മദനന്റെ പ്രഭാഷണം, ഉച്ചയ്ക്ക് 1ന് അന്നദാനം, 1.30ന് എം.ആര്‍. അശ്വനിയുടെ പ്രഭാഷണം, 2.30ന് കലശപൂജ, 3ന് സമൂഹപ്രാര്‍ത്ഥന, കുസുമകുംഭാഭിഷേകം, യജ്ഞസമര്‍പ്പണം, 3.20ന് മഹാസമാധി പ്രാര്‍ത്ഥന, മംഗളാരതി. തളിയില്‍ക്കോട്ട ശാഖയില്‍ സമാധി ദിനാചരണത്തോട് അനുബന്ധിച്ച് രാവിലെ 7ന് ദീപാര്‍പ്പണം, 7.15 മുതല്‍ പഞ്ചശുദ്ധി വ്രതത്തോടെ ഉപവാസം, ഗുരുധ്യാനം, പ്രാര്‍ത്ഥന, ഗുരുദേവ കീര്‍ത്തനാലാപനം, 11ന് എ.ബി. പ്രസാദ് കുമാറിന്റെ പ്രഭാഷണം, ഉച്ചക്ക് 1ന് ഗുരുപൂജ സമര്‍പ്പണം, 3ന് ഗുരുപൂജ പ്രസാദമൂട്ട് . മൂലവട്ടം ശാഖയില്‍ ഇന്ന് ഗുരുദേവ ഭാഗവത പാരായണം, ഉപവാസ പ്രാര്‍ത്ഥന, വിശ്വശാന്തി സമ്മേളനം എന്നിവ നടക്കും. പത്തനാപുരം ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ സമാധിദിന സന്ദേശം നല്‍കും. ശാഖാ പ്രസിഡന്റ് സി.സി. അശോകന്‍ അദ്ധ്യക്ഷത വഹിക്കും. എ.വി. സദാനന്ദന്‍, എം.ടി. ഉദയകുമാര്‍ എന്നിവര്‍ പങ്കെടുക്കും. ചമ്പക്കര ശാഖയില്‍ രാവിലെ 6 മുതല്‍ ഉപവാസം, ഗുരുഭാഗവത പാരായണം. 9.30ന് വിശ്വസാന്തിയാത്ര 12.30ന് നടക്കുന്ന വിശ്വശാന്തി സമ്മേളനം യൂണിയന്‍ പ്രസിഡന്റ് കെ.വി ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസി. പി.ആര്‍ സോമന്‍ അദ്ധ്യക്ഷത വഹിക്കും. യോഗം കൗണ്‍സിലര്‍ ഗിരീഷ് കോനാട്ട് സമാധിദിന സന്ദേശം നല്‍കും. 3ന് സമൂഹപ്രാര്‍ത്ഥന 3.25ന് മഹാ സമാധിപൂജ, ഗുരുപൂജ, പുഷ്പാഭിഷേകം 3.45ന് അന്നദാനം. നെടുംകുന്നം നോര്‍ത്ത് ശാഖയില്‍ രാവിലെ 6ന് പ്രഭാതപൂജ, ഗുരുപൂജ, ഗുരുപുഷ്പാജ്ഞലി, 7ന് ഗുരുദേവ കൃതിപാരായണം, 9ന് ഉപവാസ പ്രാര്‍ത്ഥന, 12ന് ശാന്തിസമ്മേളനത്തില്‍ യൂണിയന്‍ സെക്രട്ടറി പി.എം. ചന്ദ്രന്‍ ശാന്തി സന്ദേശം നല്‍കും. പ്രസാദ് കൂരോപ്പട പ്രഭാഷണം നടത്തും. 12ന് ശാന്തിയാത്ര 3ന് സമൂഹ പ്രാര്‍ത്ഥന, 3.45 ന് അന്നദാനം. പത്തനാട് ശാഖയില്‍ രാവിലെ 9ന് ഗുരുദേവകൃതി ആലാപനം സമൂഹ പ്രാര്‍ത്ഥന, ഉപവാസയജ്ഞം, 11.30 ന് വിനോദ് (കണ്ണൂര്‍) ന്റെ ആത്മീയപ്രഭാഷണം, 2ന് ശാന്തിയാത്ര, 3ന് സമൂഹപ്രാര്‍ത്ഥന, പൂജ, 3.35ന് അന്നദാനം. പുതുപ്പളളിപടവ് ശാഖയില്‍ 7.30ന് പ്രത്യേകപൂജകള്‍, 7.45ന് ഗുരുഭാഗവതപാരായണം, 9ന് പ്രാര്‍ത്ഥനസഭ, 1ന് ശാന്തിദിനസമ്മേളനം യോഗം കൗണ്‍സിലര്‍ ഗിരീഷ്‌കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖായോഗം പ്രസിന്റ് രാജേന്ദ്രന്‍ കോനാട്ട് അദ്ധ്യക്ഷത വഹിക്കും. സുരേന്ദ്രന്‍ ശാന്തികള്‍ ശാന്തി സന്ദേശം നല്‍കും. 2ന് ഉപവാസ പ്രാര്‍ത്ഥന, 3.30ന് മഹാസമാധിപൂജ. 3.45ന് അന്നദാനം, 6.30ന് ദീപാരാധന. തോട്ടയ്ക്കാട് തെക്ക് (നെടുമറ്റം) ശാഖയില്‍ രാവിലെ 8ന് ഗുരുദേവഭാഗവതപാരായണം. 10ന് ഗുരുദേവകൃതികളുടെ പാരായണം. 2 ന് ദൈവദശകമന്ത്രാര്‍ച്ചനയും പ്രഭാഷണവും-സദാശിവന്‍ ശാന്തികള്‍ 3.15ന് സമൂഹപ്രാര്‍ത്ഥന, 3.45ന് സമൂഹസദ്യ തുടര്‍ന്ന് ഗുരുപൂജ പ്രസാദവിതരണം എന്നിവ നടക്കും. കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തില്‍ കുമരകത്തെ നാല് ശാഖായോഗങ്ങളുടെ ആഭിമുഖ്യത്തില്‍ ദിനാചരണം നടക്കും. വടക്ക്, തെക്ക്, പടിഞ്ഞാറ് ശാഖായോഗങ്ങളില്‍ നിന്നും വരുന്ന ശാന്തിയാത്രകള്‍ കിഴക്ക് ശാഖായോഗത്തില്‍ എത്തി അവിടെനിന്നും ശ്രീകുമാരമംഗലം ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരും. ക്ഷേത്രം തന്ത്രി എരമല്ലൂര്‍ ഉഷേന്ദ്രന്‍ തന്ത്രിയുടെ പ്രഭാഷണത്തെ തുടര്‍ന്ന് സമൂഹപ്രാര്‍ത്ഥനയും അന്നദാനവും നടക്കും. കരീമഠം ഗുരുധര്‍മ്മ പ്രചരണസഭ കരീമഠം യൂണിറ്റിന്റെ സമാധിദിനാചരണത്തില്‍ രാവിലെ 6.30ന് പ്രഭാതപൂജ, 7.30ന് ഗുരുദേവ ഭാഗവതപാരായണം, 8ന് ഗുരുപൂജ, പുഷ്പാഞ്ജലി, 10ന് സാന്തിയാത്ര. 12.30ന് കുറിച്ചി സദന്റെ പ്രഭാഷണം, 3ന് സമൂഹപ്രാര്‍ത്ഥന, സമൂഹസദ്യ എന്നിവ നടക്കും. നാഗമ്പടം: ശ്രീമഹാദേവക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് പുറമേ രാവിലെ 9മുതല്‍ ജപയജ്ഞം, വിശ്വശാന്തി സമ്മേളനം, സമൂഹ പ്രാര്‍ത്ഥന, സമൂഹസദ്യ എന്നീ ചടങ്ങുകള്‍ ഉണ്ടായിരിക്കും. പകല്‍1ന് ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന വിശ്വശാന്തി സമ്മേളനം തിരുവഞ്ചൂര്‍ രാദാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയന്‍ പ്രസിഡന്റ് എ.ജി.തങ്കപ്പന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന സമ്മേളനത്തില്‍ എസ്എന്‍ഡിപി യോഗം തിരുവല്ല യൂണിയന്‍ പ്രസിഡന്റ് കെ.ജി.ബിജു മുഖ്യപ്രഭാഷണം നടത്തും. യൂണിയന്‍ വൈസ് പ്രസിഡന്റ് വി.എം.ശശി, യൂണിയന്‍ സെക്രട്ടറി ആര്‍.രാജീവ് എന്നിവര്‍ പ്രസംഗിക്കും. ഏറ്റുമാനുര്‍: 40-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖയുടെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ ഹിന്ദുമത പാഠശാല ഹാളില്‍ രാവിലെ 10ന് രാധാമണി പുരുഷന്‍ ഭദ്രദീപം തെളിയി ക്കും 10.15ന് സമൂഹപ്രാര്‍ത്ഥന തുടന്ന്‌സമൂഹസദ്യ ഉദ്ഘാടനം ഏറ്റുമാനൂര്‍ സിഐ സി.ജെ. മാര്‍ട്ടിന്‍ നിര്‍വഹിക്കും. പൊന്‍കുന്നം: ശാഖയില്‍ രാവിലെ 8ന് ഗുരുദേവകൃതികള്‍ പാരായണം, 9ന് ഉപവാസയജ്ഞം തുടര്‍ന്ന് ശാന്തിഹവനം, കലശപൂജ, കലശാഭിഷേകം, സമാധിപൂജ, മഹാപ്രസാദമൂട്ട്. വൈകിട്ട് 6ന് വിശേഷാല്‍പൂജകള്‍, ദീപാരാധന. തമ്പലക്കാട് മോഹനന്‍ശാന്തി മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇളമ്പള്ളി: ഇളമ്പള്ളി ശാഖാ ഗുരുദേവ ക്ഷേത്രത്തില്‍ രാവിലെ 8ന് ഉപവാസയജ്ഞം, സമൂഹപ്രാര്‍ത്ഥന, 11ന് ശാന്തിയാത്ര, 1ന് പ്രഭാഷണം ഡോ.ബിനോയ് എന്‍.ജെ. കുമളി , 3.30ന് പ്രസാദമൂട്ട്. തുമ്പമട: ശ്രീനാരായണഗുരുദേവക്ഷേത്രത്തില്‍ രാവിലെ 6 മുതല്‍ ഉപവാസയജ്ഞം, 9ന് സമൂഹപ്രാര്‍ത്ഥന, 11.30ന് ശാന്തിയാത്ര, 3.15 ന് സമാധിപൂജ, 3.30ന് അന്നദാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.