ഈരാറ്റുപേട്ട: ഇല്ലിക്കല്‍ ക്കല്ലിലെത്തുന്ന സഞ്ചാരികള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ സി.എ. ലത. ഇല്ലിക്കക്കല്ല് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു കളക്ടര്‍.
വേലിക്കെട്ട് നിര്‍മ്മാണം, പാര്‍ക്കിംങ് സംവിധാനം, മാലിന്യ നിര്‍മ്മാര്‍ജനം എന്നിവയ്ക്കാണ് പ്രഥമ പരിഗണനയെന്നും കളക്ടര്‍ പറഞ്ഞു.
കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജോസ് കെ മാണി എം.പി. വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണോയെന്ന് ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്കു ശേഷം തീരുമാനിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ഡിഒ കെ രാജന്, തഹല്‍സീദാര്‍ പി.പി. പ്രേമലത, പാലാ ഡിവൈഎസ്പി വി.ജി. വിനോദ്കുമാര്‍, വില്ലേജ് ഉദ്യോഗസ്ഥര്‍, പിഡബ്ലൂഡി, ഫയര്‍ ഫോഴ്സ്, ടൂറിസം, ഇറിഗേഷന്‍, കെഎസ്ഇബി ഉദ്യേഗസ്ഥര്‍, മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി സെബാസ്റ്റ്യന്‍, തലനാട് പഞ്ചായത്ത് പ്രസിഡന്റ് സതി വിജയന്, ഗ്രാമപഞ്ചായത്തംഗങ്ങള്‍ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: