ന്യൂദല്‍ഹി: ഇന്ത്യ അണ്ടര്‍ 17 ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ദീപേന്ദ്ര സിങ് നേഗി സ്പാനിഷ് സെക്കന്‍ഡ് ഡിവിഷന് ക്ലബായ സിഎഫ് റ്യുയിസ് ഡിപോര്ട്ട്യൂവില്.
സെലക്ഷന് ട്രയല്‍സിലെ മികച്ച പ്രകടനത്തെ തുടര്‍ന്നാണ് താരവുമായി സ്പാനിഷ് ക്ലബ് കരാര്‍ ഒപ്പുവെച്ചത്. നേരത്തെ ഇന്ത്യയുടെ അണ്ടര്‍ 14, 16 ടീമുകള്‍ക്കുവേണ്ടിയും നേഗി കളിച്ചിട്ടുണ്ട്.
സ്പാനിഷ് രണ്ടാം ഡിവിഷനില്‍ കളിക്കാര്‍ കരാര്‍ ഒപ്പിടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് നേഗി. നേരത്തെ അഭ്നീത് ഭാര്ടി റയല്‍ വല്ലഡോളിഡുമായി കരാറിലേര്‍പ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: