പാലാ: ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി യുവമോര്‍ച്ച പാലാ നിയോജകമണ്ഡലം കമ്മറ്റി ബൈക്ക് റാലി നടത്തി. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് മഹേഷ് ചന്ദ്രന് നേതൃത്വം നല്കി. മുത്തോലി കവലയില്‍ ആരംഭിച്ച റാലി പഞ്ചായത്ത് മെമ്പര്‍ സുബ്രഹ്മണ്യന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
റാലി പാലായില്‍ എത്തിയശേഷം നടന്ന സമ്മേളനത്തില്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അശോക് എസ്. നായര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സോമശേഖരന്‍ തച്ചേട്ട് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറിമാരായ ജി.രണ്‍ജിത്, അനില്‍നാഥ്, വൈസ് പ്രസിഡന്റ് ബാലകൃഷ്ണന് പരിയാത്ത്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് മഹേഷ് ചന്ദ്രന്, അമല്‍ കെ. ദേവ്, ശ്രീരാജ് എ.എസ്. തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: