ശ്രീനഗര്‍: വ്യോമസേനയുടെ മിഗ് 21 വിമാനം ശ്രീനഗറില്‍ ലാന്‍ഡിങ്ങിനിടെ തെന്നി നീങ്ങി. പൈലറ്റുമാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെയാണ് സംഭവം. സാങ്കേതിക തകരാര്‍ മൂലം വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.
വിമാനത്തിന്റെ ചക്രങ്ങള്‍ക്ക് തീപിടിച്ചു. റണ്‍വേയില്‍ നിന്ന് 200 മീറ്ററോളം തെന്നിമാറിയെങ്കിലും മറ്റ് അപകടങ്ങളൊന്നും സംഭവിച്ചില്ല. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: