കാട്ടാക്കട: സഹജീവിസ്നേഹവും അവയവദാനത്തിന്റെ മഹത്വവുമറിയിച്ച് അശ്വതി ക്ലബ്ബിന്റെ ഓണാഘോഷം. നന്മയുടെ സന്ദേശവുമായി മൈലോട്ടുമൂഴി അശ്വതി ക്ലബ്ബിന്റെ പ്രവര്‍ത്തകര്‍ ഒത്തുകൂടിയപ്പോള്‍ അവയവദാന സമ്മതപത്രത്തില്‍ ഒപ്പുചാര്‍ത്താന്‍ നാട്ടുകാരും മത്സരിച്ചു. കലാ സാംസ്കാരിക സേവനമേഖലയില്‍ മൂന്നര പതിറ്റാണ്ടുകാലത്തെ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ അശ്വതിയെ നാടിന്റെ മുഖശ്രീയാക്കി. 204 പേരുടെ അവയവദാന സമ്മതപത്രമാണ് ഓണനാളില്‍ ക്ലബ്ബ് ഭാരവാഹികള്‍ യൂത്ത് കമ്മീഷന് ചെയര്മാന് അഡ്വ ആര്.വി. രാജേഷിന് കൈമാറിയത്.
ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തില്‍ പൂവച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രന്, വാര്‍ഡ് മെമ്പര്‍മാരായ ദിനേശ്, മൈലോട്ടുമൂഴി ഗിരി, ക്ലബ്ബ് ഭാരവാഹികളായ സദാശിവ പണിക്കര്‍, വിജയന്, ഗിരീഷ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മികച്ച ജൈവ കര്‍ഷകര്‍, ക്ഷീരകര്‍ഷകര്‍ എന്നിവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: