തിരുവനന്തപുരം: മുത്തൂറ്റ് ഗ്രൂപ്പിലെ തൊഴില്‍ പ്രശ്നത്തില്‍, തൊഴില്‍ മന്ത്രി മാനേജുമെന്റുമായും യൂണിയനുമായും നടത്തിയ ചര്‍ച്ച അലസി.
ഇരുകൂട്ടരുമായും മന്ത്രി നടത്തിയ രണ്ടാമത്തെ ചര്‍ച്ചയായിരുന്നു, ഇത്.
സ്ഥലംമാറ്റിയ ജീവനക്കാര്‍ പറഞ്ഞിടത്തു പോകണം, മൂന്നു മാസം കഴിഞ്ഞു നോക്കാം എന്ന മാനേജ്മെന്റ് നിലപാട് യൂണിയനു സ്വീകാര്യമായില്ല.
അനിശ്ചിതകാല പണിമുടക്കിനെപ്പറ്റി ആലോചിക്കുമെന്ന് യൂണിയന് നേതാക്കള്‍ അറിയിച്ചു. 30 ന് വീണ്ടും ചര്‍ച്ച നടക്കും. അന്ന് എം.ഡി പങ്കെടുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.ഇരുകൂട്ടരുമായും ഒറ്റയ്ക്ക് ചര്‍ച്ച നടത്തിയ ശേഷമായിരുന്നു, കൂട്ടായ ചര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: