'ക്ഷേത്രങ്ങള്‍ കച്ചവടവത്കരിക്കരുത്'

Wednesday 21 September 2016 12:00 am IST

കോഴിക്കോട്: ആധ്യാത്മിക സാധനയുടെ അന്തരീക്ഷം നിലനില്‍ക്കേണ്ട ക്ഷേത്രങ്ങള്‍ ഇന്ന് കച്ചവടവത്കരിക്കപ്പെട്ടിരിക്കുകയാണെന്ന് കെ.കെ. വാമനന്‍ പറഞ്ഞു. കേരള ക്ഷേത്ര സംരക്ഷണസമിതി സുവര്‍ണ്ണ ജൂബിലി സംസ്ഥാന വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാൡ നടന്ന വിചാരസന്ധ്യയില്‍ ക്ഷേത്ര ആചാരങ്ങളുടെ ഉള്‍പ്പൊരുളുകള്‍ എന്ന വിഷയത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. ഷോപ്പിങ് മാളുകളില്‍ കയറിയാല്‍ ഉണ്ടാവുന്ന അനുഭൂതിയാണ് ക്ഷേത്ര ദര്‍ശനത്തിലൂടെ ഇന്ന് ജനങ്ങള്‍ക്ക് ഉണ്ടാകുന്നത്. പൂജാരി, വാദ്യഘോഷക്കാര്‍, ഭക്തന്‍, ഭരണാധികാരികള്‍ എന്നിവര്‍ പരസ്പര പൂരകങ്ങളായ് നിന്നാല്‍ മാത്രമേ ക്ഷേത്രദര്‍ശനത്തിലൂടെ ജനങ്ങള്‍ക്ക് ആനന്ദം ഉണ്ടാവൂ. ബ്രഹ്മചാരി വിവേകാമൃതചൈതന്യ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രാധിഷ്ഠിത ശാസ്ത്രങ്ങള്‍ പഠിക്കാത്തതിന്റെ ദോഷം സമകാലീന സമൂഹത്തിനുണ്ട്. അതുകൊണ്ട് സമിതിയുടെ ആഭിമുഖ്യത്തില്‍ മതപഠന കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എ.കെ.ബി. നായര്‍ അദ്ധ്യക്ഷത വഹിച്ചു. ശര്‍മ്മ തേവലശേരി സ്വാഗതവും രുഗ്മിണി ടീച്ചര്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.