22 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ എസ്ഐയെയും എഎസ്ഐയെയും പിരിച്ച് വിടാന്‍ നടപടി തുടങ്ങി. കട്ടപ്പന എസ്.ഐ.സദാനനന്ദന്, എഎസ്ഐ സുരേഷ് എന്നിവരെയാണ് ജോലിയില്‍ നിന്ന് പിരിച്ച് വിടാന്‍ ഐജി ഉത്തരവിട്ടത്.
23 വര്‍ഷം കഴിഞ്ഞ് മുംബൈ സ്ഫോടനത്തിലെ പ്രതി പിടിയില്‍. സ്ഫോടന പരമ്പരയ്ക്ക് ആര്‍ഡിഎക്സ് എത്തിച്ച അബ്ദുള്‍ സത്താര്‍ ബാട്ലിവാലയാണ് പിടിയിലായത്. 23 വര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു.1993ലായിരുന്നു സ്ഫോടന പരമ്പര.
34 ശതമാനം സ്ഥാപനങ്ങളില്‍ വിദഗ്ദ്ധ തൊഴിലാളികളില്ലെന്ന് റിപ്പോര്‍ട്ട്. പിഎന്‍ബി മെറ്റ് ലൈഫ് എംപ്ലോയീ ബെനിഫിറ്റ് ട്രെന്‍ഡ് നടത്തിയ പഠനത്തിലാണിതുള്ളത്. കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് ഈ പ്രതിസന്ധി നേരിടേണ്ടി വരുമെന്നും പഠനം പറയുന്നു.
40 അസിസ്റ്റന്റുമാരെ ആരോഗ്യ സര്‍വകലാശാലയില്‍ നിയമിക്കും. ഇതിനായി പിഎസ് സി നിയമനശുപാര്‍ശ നല്കി. ഇതോടെ സര്‍വകലാശാലയിലെ ജീവനക്കാരുടെ കുറവിന് പരിഹാരമാകും. നിലവില്‍ 152 താത്ക്കാലിക ജീവനക്കാരാണ് ഇവിടെയുള്ളത്.
42 മരുന്നുകളുടെ വില പുതുക്കി നിശ്ചയിച്ചു. ദേശീയ ഔഷധ വില നിയന്ത്രണ സമിതിയാണ് വില പുതുക്കി നിശ്ചയിച്ചത്.ഇതില്‍ 29 എണ്ണം പുതുതായി ഉള്‍പ്പെടുത്തുന്നതാണ്. 21 എണ്ണം പ്രത്യേക ബ്രാന്‍ഡ് ഇനങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: