പാക് വാര്‍ത്താസമ്മേളനത്തില്‍ ഭാരത മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി

Wednesday 21 September 2016 4:17 am IST

ന്യൂല്‍ഹി: പാക് വിദേശകാര്യ സെക്രട്ടറി യുഎസ്സില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഭാരത മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി. റിപ്പോര്‍ട്ട് ചെയ്യാനെത്തിയ എന്‍ഡിടിവി ലേഖിക നമ്രതാ ബ്രാറിനോട് പുറത്തുപോകാന്‍ പാക് അധികൃതര്‍ ആവശ്യപ്പെട്ടു. ഉറിയിലെ പാക് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് നടപടി. 'ഈ ഇന്ത്യക്കാരനെ പുറത്താക്കൂ' എന്നാവശ്യപ്പെട്ടാണ് നമ്രതയെ ഒഴിവാക്കിയത്. ഭാരതത്തിലെ ഒരു മാധ്യമപ്രവര്‍ത്തകനെയും പരിപാടിയില്‍ പങ്കെടുപ്പിച്ചില്ല. ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയുടെ പശ്ചാത്തലത്തിലായിരുന്നു വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമദ് ചൗധരിയുടെ വാര്‍ത്താസമ്മേളനം. ഉറി ഭീകരാക്രമണം സംബന്ധിച്ച ചോദ്യങ്ങള്‍ പാക്കിസ്ഥാന്‍ അവഗണിക്കുകയും ചെയ്തു. യുഎന്‍ സമ്മേളനത്തിനെത്തിയ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ഇത് സംബന്ധിച്ച് ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകനെ സുരക്ഷാ ജീവനക്കാര്‍ തള്ളി മാറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.