ലോസ്ഏഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് താരം ചാര്‍മിയന്‍ കാര്‍ (73) അന്തരിച്ചു. ലോസ്ഏഞ്ചല്സിലായിരുന്നു അന്ത്യം. ഡിമെന്‍ഷ്യ രോഗ ബാധിതയായിരുന്നു.
സൗണ്ട് ഓഫ് മ്യൂസിക്ക് എന്ന ചിത്രത്തിലെ ലീസല്‍ എന്ന കഥാപാത്രമാണ് ചാര്‍മിയന്‍ കാറിനെ ശ്രദ്ധേയയാക്കിയത്. ചിത്രത്തില്‍ ‘സിക്സ്റ്റീന്‍ ഗോയിങ് ഓണ്‍ സെവന്റീന്‍’ എന്ന ഗാനരംഗത്തിലെ ചാര്മിയന്റെ പ്രകടനം ഏവരുടേയും പ്രശംസ പിടിച്ചുപറ്റി.
1965ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച ചിത്രം, മികച്ച സംവിധായകന് എന്നീ വിഭാഗങ്ങളിലടക്കം അഞ്ച് ഓസ്കാര്‍ ലഭിച്ചു.
തുടര്‍ന്ന് കാലിഫോര്‍ണിയയില്‍ ഇന്റീരിയര്‍ ഡിസൈനിങ് മേഖലയിലേക്ക് കടന്ന അവര്‍ ജീവിതാനുഭവങ്ങള്‍ വിവരിച്ച് ഫോര്‍ എവര്‍ ലീസല്‍, ലെറ്റേഴ്സ് ടു ലീസല്‍ എന്നീ പുസ്തകങ്ങളും പുറത്തിറക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: