ബെംഗളൂരു: വിവാഹത്തട്ടിപ്പ് വീരന്മാരുടെ കഥകള്‍ ഒരുപാട് പുറത്തുവന്നിട്ടുണ്ട്. അതിനെയെല്ലാം കടത്തിവെട്ടി ബെംഗളൂരു കെജി ഹള്ളിയില്‍ നിന്നുള്ള വാര്‍ത്ത.
ഭാര്യയ്ക്ക് തന്നെ കൂടാതെ ഏഴു ഭര്ത്താക്കന്മാരുണ്ടെന്നു ഭര്‍ത്താവ് ഇമ്രാന്, കെജി ഹള്ളി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
യാസ്മിന് ബാനു (38) എന്ന സ്ത്രീക്കെതിരെയാണ് പരാതി. ഭാര്യ മറ്റു പുരുഷന്മാരുമായി പതിവായി ബന്ധം പുലര്‍ത്തുന്നു. തന്നെ ഉപദ്രവിക്കാറുണ്ടെന്നും ഇമ്രാന്റെ പരാതിയില്‍ പറയുന്നു. അതേസമയം ഷൊയബ്, അഫ്സല് എന്നീ രണ്ടുപേര്‍ കൂടി യാസ്മിന് വിവാഹത്തട്ടിപ്പ് നടത്തിയതായി പരാതിപ്പെട്ടിട്ടുണ്ട്.
വന്‍ തുക ചോദിച്ചിട്ട് നല്‍കിയില്ലെന്ന കാരണത്താല്‍ യാസ്മിന് ഉപേക്ഷിച്ചു പോവുകയായിരുെന്നെന്ന് റിയല്‍ എസ്റ്റേറ്റ് ഏജന്റായ അഫ്സല് പരാതിപ്പെട്ടു.
പരാതിക്കാരുടെ എണ്ണം കൂടിയതോടെ ഹള്ളി പോലീസ് യാസ്മിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: