കാവേരി: കര്‍ണാടകയില്‍ ഇന്നു സര്‍വകക്ഷിയോഗം

Wednesday 21 September 2016 9:54 am IST

ബെംഗളൂരു: കാവേരി നദിയില്‍നിന്നു തമിഴ്‌നാടിന് ഏഴു ദിവസത്തേക്കു 6000 ക്യൂസെക്‌സ് ജലം വിട്ടുനല്കണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നു ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നു സര്‍വകക്ഷിയോഗം ചേരും. കര്‍ണാടക മന്ത്രിസഭയും ഇന്നു യോഗം ചേരും. സുപ്രീംകോടതി ഉത്തരവ് അപ്രായോഗികമാണെന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞിരുന്നു. ബുധനാഴ്ച നടക്കുന്ന മന്ത്രിമാരുടെ യോഗത്തില്‍ നിയമജ്ഞരും സാങ്കേതിക വിദഗ്ദരും പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ 3,000 ക്യൂസെക്‌സ് ജലം പോലും നല്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്നും അടുത്ത ജൂണ്‍ മാസം വരെ ഉപയോഗിക്കാനുള്ള കുടിവെള്ളം മാത്രമാണു റിസര്‍വോയറില്‍ ഉള്ളതെന്നുമാണ് കര്‍ണാടകയുടെ വാദം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.