കോംഗോയില്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി

Wednesday 21 September 2016 11:31 am IST

കിന്‍ഹാസ: കോംഗോയില്‍ പ്രസിഡന്റ് ജോസഫ് കബില സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ നടത്തിയ മാര്‍ച്ചിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി. 35 ലേറെ സമരക്കാരും ഏതാനും പോലീസുകാരുമാണ് കൊല്ലപ്പെട്ടതെന്ന് കോംഗോയിലെ മനുഷ്യാവകാശ നിരീക്ഷണ സംഘടന അറിയിച്ചു. സമരക്കാരും പോലിസും തമ്മില്‍പലയിടത്തും ഏറ്റമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് വിവിധ മനുഷ്യാവകാശ സംഘടകള്‍ അറിയിച്ചു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. നവംബറില്‍ നടക്കേണ്ട പ്രസിഡന്റ് തെരഞ്ഞെടുപ്പ് നീട്ടിവച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍പ്രഖ്യാപിച്ചതോടെയാണ് പ്രതിപക്ഷം തെരുവിലിറങ്ങിയത്. തെരഞ്ഞെടുപ്പ് ദീര്‍ഘിപ്പിച്ച് കൊണ്ട് തന്റെ പ്രസിഡന്റ് കാലാവധി നീട്ടിക്കൊണ്ടു പോവാന്‍ കോംഗോ പ്രസിഡന്റ് ജോസഫ് കപീല ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് കോംഗോയില്‍ സംഘര്‍ഷം ആരംഭിച്ചത്. മറ്റ് ആഫ്രിക്കന്‍രാജ്യങ്ങളിലേത് പോലെ ഏകധിപത്യ ഭരണം കോംഗോയിലും കൊണ്ടുവരാനുള്ള ശ്രമമാണ് പ്രസിഡന്റ് ജോസഫി കപില നടത്തുന്നത്. പ്രതിപക്ഷം ആരോപിച്ചു. പ്രക്ഷോഭം അനാവശ്യമാണെന്നാണ് ഭരണകക്ഷികളുടെ വാദം. അതേസമയം അധികാരത്തില്‍ തുടരാനുള്ള ഒരു ശ്രമവും ജോസഫ് കപിലയുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് സഖ്യകക്ഷികള്‍ വ്യക്തമാക്കി. വരുന്ന ഡിംസബറോടെ കപിലയുടെ കാലവധി അവസാനിക്കും. കോംഗോ ഭരണഘടന പ്രകാരം കപിലക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. 1960ല്‍ ബെല്‍ജിയത്തില്‍നിന്ന് സ്വാതന്ത്ര്യം കിട്ടിയ ശേഷം കോംഗോയിലെ ഭരണ കൈമാറ്റം മിക്കപ്പോഴും വലിയ പ്രക്ഷോഭങ്ങള്‍ക്കും ഏറ്റമുട്ടലുകള്‍ക്കും കാരണമായിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.