യുഎസിലെ യുവാക്കളില്‍ തോക്കുകള്‍ ഹരമാകുന്നു

Wednesday 21 September 2016 5:01 pm IST

വാഷിങ്ടണ്‍: അമേരിക്കയിലെ മൂന്ന് ശതമാനത്തേളം യുവാക്കളുടെ കൈവശമായി ഏതാണ്ട് 133 ദശലക്ഷം കൈതോക്കുകളുണ്ടെന്ന് സര്‍വ്വേ. ഏതാണ്ട് 265 ദശലക്ഷം തോക്കുകളാണ് അമേരിക്കയ്ക്ക് മൊത്തമായുള്ളത്. എന്നാല്‍ ഇതില്‍ പകുതിയും(133 ദശലക്ഷം) യുവാക്കളുടെ കൈവശമാണെന്നാണ് സര്‍വ്വേ കണ്ടെത്തിയിരിക്കുന്നത്. അതായത് മൂന്ന് ശതമാനത്തോളം വരുന്ന അമേരിക്കന്‍ യുവാക്കളില്‍ ഒരോരുത്തരും കൈവശം വച്ചിരിക്കുന്നത് ഒന്നിലേറെ തോക്കുകളാണെന്നാണ് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയും വടക്ക്-കിഴക്കന്‍ സര്‍വ്വകലാശാലകളും സംയുക്തമായി നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍. എന്നാല്‍ സര്‍വ്വേ ഫലം പുറത്ത് വിട്ടിട്ടില്ല. 1994നെ അപേക്ഷിച്ച് അമേരിക്കയുടെ കൈവശമുള്ള തോക്കുകള്‍ വര്‍ദ്ധിച്ചതായും സര്‍വ്വേ പറയുന്നു. ഏതാണ്ട് 70 ദശലക്ഷമായാണ് തോക്കുകളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നത്. അതേസമയം തോക്കുകള്‍ സ്വന്തമായി കൈവശം വയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞതായും സര്‍വ്വേ പറയുന്നു. 25 ശതമാനത്തില്‍ നിന്ന് 22 ശതമാനമായാണ് ഇതിന്റെ തോത് കുറഞ്ഞിരിക്കുന്നത്. പുരുഷന്‍മാരെക്കാള്‍ തോക്കുകള്‍ കൈവശം വയ്ക്കാന്‍ സ്ത്രീകളില്‍ താല്‍പര്യം കൂടിയിട്ടുണ്ട്. സ്വയരക്ഷയെ കരുതിയാണ് സത്രീകള്‍ ഈ കാര്യത്തില്‍ മുന്‍കൈയെടുക്കുന്നത്. വന്‍ തോതില്‍ തോക്കുകള്‍ മോഷ്ടിക്കപ്പെടുന്നതായും സര്‍വ്വേ കണ്ടെത്തിയിട്ടുണ്ട്. ഓരോ വര്‍ഷവും ഏതാണ്ട് 400,000 വരുന്ന തോക്കുകളാണ് മോഷ്ടിക്കപ്പെടുന്നത്. അമേരിക്കയില്‍ അടുത്തിടെയായി കൈതോക്കുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ഏറിവരുന്ന സാഹചര്യത്തിലാണ് പുതിയ സര്‍വ്വേ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.