മഹബൂബ് നഗര്‍: അമിത വേഗതയില്‍ വന്ന കാര്‍ യുവാവിനെ ഇടിച്ചുതെറിപ്പിച്ചു. മൃതദേഹവുമായി കാര്‍ സഞ്ചരിച്ചത് മൂന്നു കിലോമീറ്റര്‍. തെലങ്കാനയിലെ മഹബൂബ് നഗര്‍ ഹൈവേയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. കൂലിപ്പണിക്കാരനായ ശ്രീനിവാസുലു എന്ന 38 കാരനാണ് കാറിടിച്ച് ദാരുണമായി മരിച്ചത്.
റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ രാജശ്രീ റെഡ്ഢി എന്നയാള്‍ അമിതവേഗതയില്‍ ഓടിച്ചുകൊണ്ടു വന്ന കാര്‍ ശ്രീനിവാസുലുവിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിനുമുകളിലേക്ക് തെറിച്ചു വീണ ശ്രീനിവാസുലുവിനെയും വഹിച്ച് കാര്‍ ഡ്രൈവര്‍ മുന്നോട്ടു പോകുകയായിരുന്നു. മൂന്ന് കിലോമീറ്ററോളം ഓടിയ കാറിനെ ആളുകള്‍ ഒച്ചവച്ച് നിര്‍ത്തിക്കുകയായിരുന്നു. അപ്പോഴേയ്ക്കും ശ്രീനിവാസുലു മരിച്ചിരുന്നു. കാര്‍ നിര്‍ത്തിയ ഉടന്‍ റെഡ്ഢി ഓടി രക്ഷപ്പെട്ടു.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് പോലീസെത്തി മൃതദേഹം കാറിനുമുകളില്‍ നിന്ന് നീക്കം ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കിസ്തപതി ചന്ദ്രകല എന്ന ഹൈദരാബാദിലുള്ള ഒരു വ്യവസായിയുടേതാണ് കാര്‍ എന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: