കല്ലടയാറിന് കുറുകെ നിര്‍മ്മിച്ച തടയണ 23ന് സമര്‍പ്പിക്കും

Wednesday 21 September 2016 2:53 pm IST

കൊല്ലം: ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി ഗവ.എല്‍പി സ്‌കൂളിനു സമീപം കല്ലടയാറിന് കുറുകെ നിര്‍മിച്ച തടയണയുടെ സമര്‍പ്പണം 23ന് ഉച്ചക്ക് മൂന്നിന് ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ് നിര്‍വഹിക്കും. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വനം മന്ത്രി കെ.രാജു അധ്യക്ഷത വഹിക്കും. എംപിമാരായ എന്‍.കെ.പ്രേമചന്ദ്രന്‍, കെ.സോമപ്രസാദ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ, ജില്ലാ കളക്ടര്‍ മിത്ര.ടി, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ഖാദര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജലസേചന വകുപ്പ് നബാര്‍ഡിന്റെ ധനസഹായത്തോടു കൂടി 1.75 കോടി രൂപ ചെലവിലാണ് തടയണ നിര്‍മിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.