എഴുകോണ്‍: സ്കൂള്‍ബസ് റോഡ് വശത്തെ താഴ്ചയിലേക്ക് മറിഞ്ഞു. കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എഴുകോണ്‍ കൊച്ചാഞ്ഞിലിമൂട് പാറയില്‍ ക്ഷേത്രത്തിനു സമീപം ഇന്നലെ രാവിലെ 9.30 നാണ് സംഭവം. നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍സെക്കന്ററി സ്ക്കൂളിലെ ബസാണ് മറിഞ്ഞത്. ബസ് തിരിക്കാന്‍ പിറകോട്ട് എടുക്കുന്നതിനിടെ എഞ്ചിന് ഓഫായി ബ്രേക്ക് നഷ്ടപ്പെട്ട് റോഡില്‍ നിന്നും താഴ്ചയിലുള്ള പുരയിടത്തിലേക്ക് നിരങ്ങി ഇറങ്ങുകയും മറിയുകയുമായിരുന്നു. 35 വിദ്യാര്‍ഥികള്‍ ബസില്‍ ഉണ്ടായിരുന്നു. ബസ് മറിയുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ എമര്‍ജന്‍സി വാതിലിലൂടെ വിദ്യാര്‍ത്ഥികളെ ബസില്‍ നിന്ന് പുറത്തെടുത്തു. സാവധാനമാണ് ബസ് മറിഞ്ഞത്. അതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: