കൊല്ലം: ഇരവിപുരത്തു മദ്യമയക്കു മരുന്ന് മാഫിയയുടെ അക്രമത്തില്‍ കൊല്ലപ്പെട്ട സുമേഷിന്റെ വീട് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് സന്ദര്‍ശിച്ചു. ഓഗസ്റ്റ് ഒമ്പതിന് മദ്യമയക്കുമരുന്ന് ഗുണ്ടാമാഫിയയുടെ അക്രമത്തിലാണ് യുവമോര്‍ച്ച ഇരവിപുരം ബീച്ച് സെക്രട്ടറിയായ സുമേഷ് കൊല്ലപ്പെട്ടത്.
സുമേഷിന്റെ അച്ഛനെയും അമ്മയെയും ആശ്വസിപ്പിച്ച കുമ്മനം കേസിന്റെ സ്ഥിതിഗതികളും വിലയിരുത്തി. അദ്ദേഹത്തോടൊപ്പം ജില്ലാപ്രസിഡന്റ് ജി.ഗോപിനാഥ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി.വി.സനില്‍, ബിജെപി മണ്ഡലം പ്രസിഡന്റ്മാരായ എ.ജി.ശ്രീകുമാര്‍, അജിത് എന്നിവരും യുവമോര്‍ച്ച ജില്ലാ ഭാരവാഹികളായ വിഷ്ണുപ്രസാദ്, രാകേഷ്, മണ്ഡലം ഭാരവാഹികളായ ജിജീഷ്, അഭിഷേക്, കൃഷ്ണകുമാര്‍, അഭിലാഷ് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: