ചെറുപുഴ: കാറില്‍ കടത്തിക്കൊണ്ടുപോവുകയായിരുന്ന സ്ഫോടക വസ്തുക്കള്‍ പെരിങ്ങോം പോലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഭീമനടി സ്വദേശി സുകുമാരന്‍ എന്ന മുസ്തഫയെ അറസ്റ്റ് ചെയ്തു. 400 ഡിറ്റനേറ്ററുകള്‍ കാറില്‍ കടത്തിക്കൊണ്ടുപോകുമ്പോഴായിരുന്നു പിടിയിലായത്. മടക്കാംപൊയില്‍ ഭാഗത്തെ ക്വാറികളിലേക്ക് കൊണ്ടുവന്നതാണ് ഇവയെന്നാണ് സൂചന. പോലീസ് അന്വേഷണം നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: