മാഹി: വിശ്വഹിന്ദു പരിഷത്ത് മാഹി പ്രഖണ്ഡ് മാതൃശക്തി, ദുര്‍ഗ്ഗാവാഹിനിയുടെ നേതൃത്വത്തില്‍ ആചാര്യത്രയ ജന്തി ആഘോഷിച്ചു. പള്ളൂര്‍ വ്യാപാരി ഭവനില്‍ നടന്ന ചടങ്ങില്‍ വിഎച്ച്പി കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.ടി.കെ.രാകേഷ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ദുര്‍ഗ്ഗാവാഹിനി സംയോജക സി.ബിന്ദു ഉദ്ഘാടനം ചെയ്തു. വി.എച്ച്.പി സംസ്ഥാന സെക്രട്ടറി ടി.രാജശേഖരന് മുഖ്യ പ്രഭാഷണം നടത്തി. ഹിന്ദു ഹെല്പ് ലൈന്‍ കേരള കോ-ഓഡിനേറ്റര്‍ അനീഷ് ബാലകൃഷ്ണന്, കെ.ഇ.സുലോചന, സി.കാര്‍ത്തി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ദുര്‍ഗ്ഗ സംയോജിക റോഷ്നി എം.പി.സ്വാഗതവും ടി.എ.ലതീപ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: